സ്നേഹ സല്ലാപം
ഭവന സല്ലാപത്തിനു തുടക്കം
സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വപ്ന പദ്ധതിയായ ഭവന സല്ലാപത്തിനു തുടക്കം കുറിക്കുന്ന വിവരം സന്തോഷ പൂർവ്വം അറിയിക്കട്ടെ. സമൂഹത്തിൽ തല ചായ്ക്കുവാൻ കിടപ്പാടം ഇല്ലാതെ പ്രയാസപ്പെടുന്ന നിർധനരും നിരാലംബരുമായ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കാരുണ്ണ്യത്തിന്റെ കരസ്പർശം നൽകുന്ന ആശ്വാസത്തിന്നായി കാത്തിരിക്കുന്നവർ നമ്മുടെ നാട്ടിൽ ഏറെയുണ്ട്. സ്നേഹ സല്ലാപം ട്രസ്റ്റിന്റെ ചിരകാല സ്വപ്ന പദ്ധതി വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണവും സഹായവും പിന്തുണയും പ്രതീക്ഷിക്കുന്നു